ഏപ്രിൽ രണ്ടിന് നടക്കുന്ന റമദാൻ സംഗമം 23ന്‍റെ സ്വാഗതസംഘം രൂപവത്കരണ
യോഗത്തിൽ അഡ്വ. ഉസ്മാൻ സംസാരിക്കുന്നു
ബംഗളൂരു: ഏപ്രിൽ രണ്ടിന് പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമം 23ന്‍റെ സ്വാഗതസംഘം രൂപവത്കരിച്ചു. ‘വിശ്വാസി, കുടുംബം, സമൂഹം’ എന്ന കാമ്പയിൻ പ്രമേയത്തിൽ നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ നടക്കുന്ന ചർച്ചാസംഗമങ്ങളുടെ സമാപനമായാണ് റമദാൻ സംഗമം നടക്കുക.
കഴിഞ്ഞ 23 വർഷമായി നടന്നുവരുന്ന ബംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ഇഫ്താർ കൂട്ടായ്മയാണ് റമദാൻ സംഗമം. കോവിഡ് കാലയളവിൽ ഓൺലൈനിലൂടെയും അതിന്‍റെ തുടർച്ച കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞിരുന്നു.
സ്വാഗതസംഘം ഭാരവാഹികൾ: ഹസൻ പൊന്നൻ, അഡ്വ. ഉസ്മാൻ, സി. എം. മുഹമ്മദ്, ഷെരീഫ് കോട്ടപ്പുറം എന്നിവർ മുഖ്യ രക്ഷാധികാരികളാണ്. വി. പി. അബ്ദുല്ല (ഫൈനാൻസ്), അഡ്വ. ഉസ്മാൻ (നഗരി), ഫൈസൽ ഉസ്മാൻ, ഷരീഫ സി. എം. (ഭക്ഷണം), ആഷിക് (പബ്ലിസിറ്റി), സാബു ഷെഫീഖ്, അൻവർ വി. സി. ടി (പ്രോഗ്രാം), മഷൂദ്, നിലൂഫർ (റിസപ്ഷൻ), ഹസൻകോയ (വളന്റിയർ) തുടങ്ങിയവരെ വിവിധ വകുപ്പ് തലവന്മാരായി തെരഞ്ഞെടുത്തു.
ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്‍റ് റഹീം കോട്ടയം അധ്യക്ഷതവഹിച്ചു. ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ഉസ്മാൻ, ഷാഹിന ലത്വീഫ്, അസ് ലം, ഹംസക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.