Posted On
date_range Updated On
date_range ബംഗളൂരുവിൽ മഴ തുടരും
ബംഗളൂരു: ബംഗളൂരുവിലും അടുത്ത പ്രദേശങ്ങളിലും അടുത്ത അഞ്ചുദിവസങ്ങൾ കൂടി മഴ തുടരും. കനത്ത മഴ ഉണ്ടാകുമെന്ന മഞ്ഞ ജാഗ്രത ബംഗളൂരുവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ കനത്ത മഴയും മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴക്കാലത്ത് നഗരത്തിൽ വെള്ളപ്പൊക്കം അടക്കമുള്ള ദുരിതങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബി.ബി.എം.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.