ബംഗളൂരു: സംസ്ഥാനത്ത് 29 വരെ മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി). അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം മൂലമാണ് മഴ. ദക്ഷിണ കന്നട, ഉത്തര കന്നട, ഉടുപ്പി തുടങ്ങിയ തീരദേശ ജില്ലകളിൽ രാത്രി ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത. കുടക്, ഹസൻ, ചിക്കമഗളൂരു, ശിവമൊഗ്ഗ ജില്ലകളിൽ വൈകുന്നേരങ്ങളിൽ കനത്തമഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ.എം.ഡി അറിയിച്ചു.
വടക്കൻ ഉൾപ്രദേശങ്ങളായ ബെളഗാവി, ബാഗൽകോട്ട്, വിജയപുര, കലബുറഗി ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ധാർവാഡ്, ഹവേരി, ഗദഗ്, വിജയനഗര, ദാവങ്കരെ, ബെല്ലാരി, കൊപ്പാൽ, റായ്ച്ചൂർ, യാദ്ഗിർ, ബിദർ എന്നിവിടങ്ങളിൽ വ്യാപക മഴക്കും സാധ്യതയുണ്ട്.
തെക്കൻ ഉൾപ്രദേശങ്ങളായ മൈസൂരു, ചാമരാജനഗർ, മാണ്ഡ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, രാമനഗര, കോലാർ, ചിക്കബെല്ലാപൂർ, തുമകുരു, ചിത്രദുർഗ ജില്ലകളിൽ വൈകീട്ടോ രാത്രിയോ ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം. 23 വരെ കർണാടക തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.