ബംഗളൂരു: വരുമാനത്തിന് അനുസൃതമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം നേരിടുന്ന നാലു സർക്കാർ ഉദ്യോഗസ്ഥരുടെ വിവിധ സ്ഥലങ്ങളിൽ കർണാടക ലോകായുക്ത ഉദ്യോഗസ്ഥർ വ്യാഴാഴ്ച റെയ്ഡ് നടത്തി.
കോലാർ ജില്ലയിൽ കോലാർ താലൂക്കിലെ അഡീഷനൽ ഡയറക്ടർ ലാൻഡ് റെക്കോഡ്സ് ഓഫിസിലെ സർവേ സൂപ്പർവൈസർ ജി. സുരേഷ് ബാബു, യാദ്ഗിർ ജില്ലയിൽ സുർപുർ താലൂക്ക് ഹെൽത്ത് ഓഫിസർ രാജ വെങ്കടപ്പ നായക്, ദാവൻഗരെയിലെ കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയ്നേജ് ബോർഡിലെ അസി. എക്സി. എൻജിനീയർ എം.ബി. രവി, മഹാദേവപുരയിലെ ജലവിഭവ വകുപ്പ് അസി. എക്സി. എൻജിനീയർ ജി. ശ്രീനിവാസ് മൂർത്തി എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് റെയ്ഡ് ചെയ്തത്.
നാലുപേരുടെയും ഓഫിസുകളിലും താമസസ്ഥലങ്ങളിലും ഒരേ സമയത്താണ് റെയ്ഡുകൾ നടത്തിയത്. നിരവധി കുറ്റകരമായ രേഖകളും കണക്കിൽപെടാത്ത പണവും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയതായി ലോകായുക്ത പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.