ചൂതാട്ട കേന്ദ്രത്തിൽ നിന്ന് അറസ്റ്റിലായവർ

ചൂതാട്ടകേന്ദ്രത്തിൽ റെയ്ഡ്; ഏഴ് പേർ അറസ്റ്റിൽ

മംഗളൂരു: ഹെബ്രി താലൂക്കിലെ ഹൊസുരു ഗ്രാമത്തിൽ അനധികൃത ചൂതാട്ടം കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തു. 13 ലക്ഷം രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. മംഗളൂരു സ്വദേശി വിജേഷ് കുമാർ (40), മുൽക്കി സ്വദേശി ദസ്തഗിർ (33), കുഡുപ്പു സ്വദേശി രോഹിത് (34), കാർക്കള കാർക്കള താലൂക്കിലെ കുക്കുണ്ടൂരിൽനിന്നുള്ള വി. വിജയ് (39), സന്തോഷ് ആചാര്യ (35), ജാർക്കളയിൽനിന്നുള്ള മഹേഷ് (26), ഉഡുപ്പി താലൂക്കിലെ ഉദ്യാവരയിൽ നിന്നുള്ള കിഷോർ കുമാർ (46) എന്നിവരാണ് അറസ്റ്റിലായത്.

ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കാർഡ് അധിഷ്ഠിത ചൂതാട്ട ഗെയിമായ ‘അന്തർ ബഹാർ’ സംഘടിപ്പിക്കുന്നതിനായി പ്രതികൾ വൈദ്യുതി വിളക്കുകൾ, മേശകൾ, കസേരകൾ എന്നിവയുള്ള ഒരു താൽക്കാലിക ടാർപോളിൻ ഷെഡ് നിർമിച്ചു.

റെയ്ഡ് സംഘം വേദിയിൽനിന്ന് 23,970 രൂപ, 35,000 രൂപ വിലമതിക്കുന്ന അഞ്ച് മൊബൈൽ ഫോണുകൾ, പ്ലേയിങ് കാർഡുകൾ, മേശകൾ, കസേരകൾ, ബാറ്ററികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രതികൾ സ്ഥലത്തെത്താൻ ഉപയോഗിച്ച മൂന്ന് കാറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു. ഏകദേശം13,07,370 രൂപയുടെ സാധനങ്ങൾ കണ്ടുകെട്ടി. കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 80, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 112 എന്നിവ പ്രകാരം ഹെബ്രി പോലീസ് സ്റ്റേഷനിൽ (ക്രൈം നമ്പർ 27/2026) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Raid on gambling den; seven arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.