ബംഗളൂരു: കുന്ദാപുരയിൽനിന്നുള്ള രചിത ഹത്വർ കർണാടക അണ്ടർ 19 വനിത ടീം ക്യാപ്റ്റൻ. ഡിസംബർ 13 മുതൽ 21 വരെ ഹൈദരാബാദിൽ നടക്കുന്ന ബി.സി.സി.ഐ വനിത അണ്ടർ 19 ആഭ്യന്തര ഏകദിന ടൂർണമെന്റിൽ താരം ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കും.
16കാരിയായ രചിത വിക്കറ്റ് കീപ്പിങ് ചുമതലയും ഏറ്റെടുക്കും. ക്വാസി കണ്ടി കുപ്പയാണ് വൈസ് ക്യാപ്റ്റൻ. രചിത അണ്ടർ 23 ദേശീയ ടി20 ടൂർണമെന്റിൽ കർണാടകക്ക് വേണ്ടി കളിക്കുകയാണ്. ഓപണിങ് ബാറ്ററായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കർണാടക സീനിയർ വനിത ടീമിന്റെ സാധ്യത പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് അക്കാദമി മുഖ്യപരിശീലകനായ ഇർഫാൻ സേട്ട് ആണ് പരിശീലകൻ.
അണ്ടർ 19 കർണാടക ടീം അംഗങ്ങൾ: ക്വാസി കണ്ടി കുപ്പ (വൈസ് ക്യാപ്റ്റൻ), ലിയാങ്ക ഷെട്ടി, സി. ശ്രേയ (വിക്കറ്റ് കീപ്പർ), കർണിക കാർത്തിക, ദീക്ഷ ജെ. ഹൊന്നു ശ്രീ, ശ്രീനിതി പി. റോയ്, സി.ഡി. ദീക്ഷ, വന്ദിത കെ. റാവു, നന്ദിനി ചൗഹാന്‍, വേദ വര്‍ഷിണി, എന്‍. ഹരിണി റിംജിം ശുക്ല, കെ. അഫിൻ റൂഹി, സോയ ഇമിയാസ് ഖാസി, ലാവണ്യ ചലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.