Posted On
date_range Updated On
date_range പ്രകോപനപരമായ പോസ്റ്റ്; യൂത്ത് കോൺ. നേതാവിനെതിരെ കേസ്
ബംഗളൂരു: സമൂഹ മാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. ബെളഗാവി സിറ്റി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആസാദ് നഗർ നിവാസിയുമായ മുസമ്മിൽ അത്തറിനെതിരെയാണ് കേസ്.
‘അഗ്നിപഥ്’ എന്ന സിനിമയിലെ ‘ജ്വാല സി ജല്‍തി ഹേ...’ എന്ന പശ്ചാത്തല സംഗീതത്തോടെ ‘ബാപ് ഹേ തുംഹാരെ ഭുൽനാ മത്’ എന്ന അടിക്കുറിപ്പോടെ മുസമ്മിൽ ഇൻസ്റ്റഗ്രാമിൽ ഔറംഗസേബിന്റെയും ടിപ്പു സുൽത്താന്റെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ബെളഗാവി മാർക്കറ്റ് പൊലീസ് ബി.എൻ.എസ് സെക്ഷൻ 192 പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.