തുമകുരുവിൽ റോഡിലെ കുഴിയിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാർ
റോഡുകുഴിയിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധം
ബംഗളൂരു: റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിച്ച് പ്രതിഷേധം. തുമകുരുവിലെ നാട്ടുകാരാണ് റോഡ് നന്നാക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചത്. തുമകുരു ജില്ലയിലെ ഹുളികേരിയിലാണ് സംഭവം.
പ്രതിഷേധത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇവിടത്തെ റോഡ് നാലു കിലോമീറ്ററോളം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ചെറിയ മഴയിൽ പോലും വെള്ളം കെട്ടിനിൽക്കും.
നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലാതായതോടെയാണ് നാട്ടുകാർ കുഴികളിലിറങ്ങി വെള്ളം കോരി കുളിച്ചത്.ബംഗളൂരു നഗരത്തിലെയും മിക്ക റോഡുകളും കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ഇനിയും നിരവധി കുഴികൾ നികത്താനുണ്ടെന്ന് ബി.ബി.എം.പി അധികൃതർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞദിവസം റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി റോഡിൽ വീണ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.