ബംഗളൂരു: മലബാർ മുസ്‍ലിം അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റും ബംഗളൂരുവിലെ പ്രമുഖ വ്യവസായിയും ഫരീക്കോ ബിസിനസ് ഗ്രൂപ്പ് ചെയർമാനുമായ കെ. മമ്മു ഹാജി ( 83) നിര്യാതനായി. കുറച്ച് കാലമായി ബംഗളൂരുവിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
കണ്ണൂർ പാനൂർ കുന്നോത്ത് പറമ്പ് സ്വദേശിയായ മമ്മു ഹാജി പഠനകാലം മുതലാണ് ബാംഗ്ലൂരുമായി ബന്ധം തുടങ്ങുന്നത്. കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസിലൂടെ അദ്ദേഹം ബംഗളൂരുവിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. മുൻ കേന്ദ്രമന്ത്രി പി.എം സഈദുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം സാമൂഹിക രംഗത്തും സജീവമായിരുന്നു. മലബാർ മുസ്‍ലിം അസോസിയേഷനിൽ ദീർഘകാലമായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു.
മാഹി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെന്റൽ സയൻസ് സ്ഥാപകൻ, വൈസ് ചെയർമാൻ , ഖത്തർ അൽഅബീർ മെഡിക്കൽ സെന്റർ ഡയറക്ടർ, റൈൻട്രീ റസിഡെന്റ്സ് ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു അദ്ദേഹം. ഭാര്യ: ഖദീജ. മക്കൾ: ഡോ. സലീം, സഈദ്, ശാഹിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.