ബംഗളൂരു: കല്ലന അഗ്രഹാര മെട്രോ സ്റ്റേഷന്റെ നിർമാണഭാഗമായി കൊത്തന്നൂർ റോഡ് മുതൽ ബെന്നാർഘട്ടെ മെയിൻ റോഡ് (ലൊയോള കോളജ് ജങ്ഷൻ) വരെയുള്ള ഗതാഗതം ഡിസംബർ 19 മുതൽ പൂർണമായും നിരോധിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടം ഗൊട്ടിഗരെ-നാഗവാര പാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് നടപടി. നിർമാണം പൂർത്തിയാകുന്നതുവരെയാണ് നിയന്ത്രണം. ബെന്നാർഘട്ട റോഡിൽ മറ്റ് സ്ഥലങ്ങളിൽ ഗതാഗതം പതിവുപോലെ തുടരും. വാഹനങ്ങൾ ബദൽ പാതകൾ ഉപയോഗിക്കണം. ബെന്നാർഘട്ടയിൽ നിന്നും കൊത്തന്നൂരിലേക്ക് പോകുന്നവർ ഗോട്ടിഗരെയിൽനിന്ന് തിരിഞ്ഞ് ബി.കെ സർക്കിൾ വഴി പോകണം. ജയദേവ് ജങ്ഷനിൽ നിന്ന് കൊത്തന്നൂരിലേക്ക് പോകുന്നവർ അരെക്കെരെ ജങ്ഷനിൽ നിന്നും തിരിഞ്ഞ് ബ്രിഗ്രേഡ് മില്ലേനിയം റോഡിലൂടെ ആർ.ബി.ഐ ലേഔട്ട് വഴി ബി.കെ സർക്കിളിലൂടെ പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.