Posted On
date_range Updated On
date_range പ്രാർഥന സമ്മേളനം ഇന്ന്
ബംഗളൂരു: കർണാടക ജംഇയ്യതുൽ ഉലമയും കർണാടക മുസ് ലിം ജമാഅത്ത് ബംഗളൂരു ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനം ഞായറാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും.
ജലാലുദ്ദീൻ മുസ്‌ലിയാർ, ഇബ്രാഹിം ബാഫഖി , ഇബ്രാഹിം ബാഖവി മേൽമുറി തുടങ്ങിയവർ പങ്കെടുക്കും.
വൈകീട്ട് ആറിന് ഇഫ്താർ മീറ്റ് മന്ത്രി സമീർ അഹ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. റിസ് വാൻ അർഷദ് എം.എൽ.എ, സി.എം. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിക്കും. എൻ.കെ.എം. ഷാഫി അധ്യക്ഷതവഹിക്കും. ഏഴിന് അനസ് സിദ്ദീഖി പ്രഭാഷണം നടത്തും. 10 ന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ അലി ബാഫഖി തങ്ങൾ, ഷബീർ അഹമ്മദ് റസ്വി, ഡോ. ഹുസൈൻ സഖാഫി, മൗലാന മുഹമ്മദ് ഹാറൂൺ നഈമി, മള്ഹർ അഹമ്മദ് അൽ ഹഖ് ലത്തീഫി, സൈനുദ്ദീൻ കൂരിക്കുഴി തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.