Posted On
date_range Updated On
date_range പൂജ അവധി: എട്ടു പ്രത്യേക ബസുകളുമായി കർണാടക ആർ.ടി.സി
ബംഗളൂരു: പൂജ അവധി തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി കേരളത്തിലേക്ക് എട്ട് സ്പെഷൽ ബസുകൾകൂടി ഓടിക്കും. ഇതോടെ ആകെ പ്രത്യേക ബസുകൾ 34 ആയി. ഒക്ടോബർ 19ന് ബംഗളൂരു-തൃശൂർ ഐരാവത് ക്ലബ് ക്ലാസ് ബസ് രാത്രി 9.55ന് പുറപ്പെടും.
20ന് രാത്രി 7.55നും 8.16നും ബംഗളൂരു-എറണാകുളം ഐരാവത് ക്ലബ് ക്ലാസ് ബസ്, അന്നുതന്നെ ബംഗളൂരു-തൃശൂർ ബസ് രാത്രി 9.18നും 9.55നും ഓടും. അന്നുതന്നെ ബംഗളൂരു-പാലക്കാട് രാത്രി 10.10നും 10.16നും, ബംഗളൂരു-മൂന്നാർ ബസ് രാത്രി 9.11നും പുറപ്പെടും. യാത്രക്കാരുടെ തിരക്ക് നോക്കി കൂടുതൽ ബസുകൾ തുടർന്നും പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.