ബംഗളൂരു: എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ പൊലീസ് നടപടി വൈകിപ്പിക്കുകയാണെന്ന് ആരോപണം. ജോലിയുടെ പേരില്‍ ഏജന്റ് തട്ടിപ്പ് നടത്തിയെന്നും 10 പ്രതികളെയും പൊലീസ് സംരക്ഷിക്കുകയാണെന്നും പരാതിക്കാരിയും മലയാളിയുമായ ലിജി ബംഗളൂരു പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കൊടാക് ലൈഫില്നിന്നും തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നു കമ്പനി പിരിച്ചുവിട്ട കെ. വിനയ് എന്ന വ്യക്തിയാണ് മുഖ്യ ഏജന്റായി എച്ച്.ഡി.എഫ്.സി ലൈഫിലും തട്ടിപ്പ് നടത്തിയതെന്നും ഇവർ കുറ്റപ്പെടുത്തി. എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇന്റര്‍വ്യൂ അഭിമുഖീകരിച്ച ഉദ്യോഗാര്ഥികളില്നിന്നും രേഖകള്‍ ശേഖരിച്ചു ഐ.ആര്.ഡി.എ.ഐ പരീക്ഷ എഴുതിപ്പിക്കുകയും ഏജന്‍സി തുടങ്ങാനെന്ന പേരില്‍ പണം കൈവശപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. കമ്പനി സി.ഇ.ഒയും എം.ഡിയുമടക്കം 10 പേര്‍ക്കെതിരെ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ബി.ടി.എം സെക്കന്റ് സ്റ്റേജ് ലെ മൈക്കോ ലേ ഔട്ട് പൊലീസ് സ്റ്റേഷനിലെ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥയായ സലീമ മുനവല്ലിക്കും പരാതി നല്കി. തന്റെ പരാതി സ്വീകരിക്കുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യാതെ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ലിജി പറയുന്നു. പ്രധാന കേസ് കീഴ്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നില്ലെന്നും ഒരു വര്‍ഷമായിട്ടും പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.