ബംഗളൂരു: അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ ഫലസ്തീൻ അനുകൂല പരിപാടിക്ക് അനുമതി നിഷേധിച്ച് ബംഗളൂരു പൊലീസ്. കവിതയും നാടകവുമായി വ്യാഴാഴ്ച ജെ.പി നഗർ രംഗശങ്കരയിലാണ് പരിപാടി സംഘടിപ്പിക്കാനിരുന്നത്. ഗായിക എം.ഡി. പല്ലവി, ശ്വേതാൻഷു ബോറ എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്.
നാടക രചയിതാവും സംവിധായകനുമായ രാംനീക് സിങ്ങിനെ വിശിഷ്ടാതിഥിയായും ക്ഷണിച്ചിരുന്നു. എന്നാൽ, സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച സൗത്ത് ഡിവിഷൻ പൊലീസ്, സംഘാടകരോട് അവസാന നിമിഷം പരിപാടി റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പരിപാടി റദ്ദാക്കാൻ നിർദേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.