ബംഗളൂരു: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായി മേയ് 31 വരെ പ്രത്യേക കാമ്പയിനുമായി ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ്. ഇനിയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തുന്നവരുടെ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ അറിയിച്ചു.
പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാൻ ബി.ബി.എം.പി ചെയർമാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊലീസിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥരെ പരിശോധന സംഘത്തിലുൾപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.