ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ അന്തേവാസികൾ ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നതും ടി.വി കാണുന്നതുമായുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ. സംഭവത്തിൽ ജയിൽ എ.ഡി.ജി.പി ബി. ദയാനന്ദയോട് റിപ്പോർട്ട് തേടിയതായും കർശനനടപടിക്ക് നിർദേശം നൽകിയതായും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ പറഞ്ഞു.
അന്തേവാസികളുടെ ഒന്നിലധികം വിഡിയോകളാണ് പുറത്തുവന്നത്. നിരവധി ബലാത്സംഗക്കേസുകളിൽ പ്രതിയായ ഉമേഷ് റെഡ്ഡി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് ഒരു വിഡിയോയിൽ. ടി.വിയും കാണാം ദൃശ്യങ്ങളിൽ. സ്വർണക്കടത്ത് കേസ് പ്രതിയായ തരുൺ രാജു, നടി രന്യ റാവു എന്നിവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിഡിയോയും ഉണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർ അന്വേഷണമാരംഭിച്ചെങ്കിലും വിഡിയോയുടെ ആധികാരികത സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.