അഞ്ച് ജീവനെടുത്ത അഗ്നിബാധയുടെ ശേഷിപ്പുകൾ
ബംഗളൂരു: രാമസാന്ദ്ര ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 10 വയസ്സുകാരൻ മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഈ മാസം 18ന് മൈസൂരു റോഡിനു പുറത്ത് നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് പുതുതായി തുറന്ന സ്ക്രാപ് വെയർഹൗസിൽ തീപടർന്നാണ് ദുരന്തം സംഭവിച്ചത്. വെയർഹൗസ് ഉടമ സെയ്ദ് സലീം (30), മെഹബൂബ് പാഷ (32), അർബാസ് (14), സാജിദ് പാഷ (15) എന്നിവർ നേരത്തെ മരിച്ചിരുന്നു. റെഹാന്റെ പിതാവ് അഫ്രോസ്, ഇർഫാൻ പാഷ, അല്ലാ ബക്ഷ്, നയാസ് എന്നിവർ ചികിത്സയിലാണ്. മരിച്ച റെഹാനും സാജിദും ബന്ധുക്കളായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. അഫ്രോസിനും ഇർഫാനും 25 മുതൽ 30 വരെ ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും അല്ലാ ബക്ഷിന് ഏഴ് ശതമാനം പൊള്ളലേറ്റെന്നും ചികിത്സിക്കുന്ന വിക്ടോറിയ ആശുപത്രി അധികൃതർ പറഞ്ഞു. സ്ഫോടന സമയത്ത് 25 കാർട്ടണുകളിൽ ഡിയോഡ്രന്റുകളും എയർ ഫ്രഷ്നർ കാനുകളും ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.