ബംഗളൂരു: സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആര്‍) 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ജൂലൈ 29 ന് അവസാനിക്കേണ്ടിയിരുന്ന പ്രക്രിയ ആഗസ്റ്റ് എട്ടു വരെയാണ് നീട്ടിയത്. എസ്.ഐ.ആർ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിനാണ് തീരുമാനമെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫിസർ (സി.ഇ.ഒ) വി. അൻബുകുമാർ പറഞ്ഞു.
എസ്.ഐ.ആര് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയോട് (ജി.ബി.എ) സി.ഇ.ഒയുടെ ഓഫിസ് കൂടുതൽ സമയം അഭ്യർഥിച്ചിരുന്നു. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,03,88,363 വോട്ടർമാരുണ്ട്. ഇതുവരെ 81,30,826 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട് അവയില്‍
ഏകദേശം 40 ശതമാനവും ഇതിനകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. എസ്.ഐ.ആർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബി.ജെ.പിയും കോൺഗ്രസും സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫോമുകൾ വിതരണം ചെയ്യാനും ശേഖരിക്കാനും ഡിജിറ്റൈസ് ചെയ്യാനും സമയക്കുറവുണ്ടെന്ന് ബി.എൽ.ഒമാരും പരാതിപ്പെട്ടിരുന്നു. കരട് വോട്ടർ പട്ടിക ആഗസ്റ്റ് അഞ്ചിന് പകരം ആഗസ്റ്റ് 17 ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.