ബി​ഡ​ദി: ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി ക​ര്‍ഷ​ക​ര്‍, ന​ഷ്ട​പ​രി​ഹാ​രം ഒ​രി​ക്ക​ലും കൃ​ഷി​ഭൂ​മി​ക്ക് പ​ക​ര​മാ​കി​ല്ല

ബം​ഗ​ളൂ​രു: ബി​ഡ​ദി ടൗ​ൺ​ഷി​പ് പ​ദ്ധ​തി​ക്കെ​തി​രാ​യ ക​ര്‍ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രു​മാ​യ ക​ർ​ഷ​ക​ർ ത​മ്മി​ല്‍ സം​ഘ​ർ​ഷം രൂ​ക്ഷം.

ബൈ​ര​മം​ഗ​ല സ​ർ​ക്കി​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ വി​ഷ​ക്കു​പ്പി​ക​ളും മ​ര​ക്ക​ഷ​ണ​ങ്ങ​ളും പി​ടി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. അ​ധി​കാ​രി​ക​ൾ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റി​യാ​ൽ കൂ​ട്ട ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ക​ര്‍ഷ​ക​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ദ്ധ​തി​ക്കെ​തി​രെ 493 ദി​വ​സ​ത്തി​ലേ​റെ​യാ​യി പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​ക​യാ​ണ്.

ബൈ​ര​മം​ഗ​ല​ക്കും ചു​റ്റു​മു​ള്ള ഗ്രാ​മ​ങ്ങ​ൾ​ക്കും സ​മീ​പം ഒ​ത്തു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ങ്ങ​ളു​ടെ ഭൂ​മി ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ​ദ്ധ​തി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

കൃ​ഷി​യി​ട​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു​പ​ക​രം ജീ​വ​ൻ ത്യ​ജി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് കീ​ട​നാ​ശി​നി കു​പ്പി​ക​ള്‍ കൈ​ക​ളി​ലേ​ന്തി സ്ത്രീ​ക​ൾ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലീ​സ് ആ​ക്ര​മി​കു​ക​യും നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്ക് ഏ​ല്‍ക്കു​ക​യും ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​രം ഒ​രി​ക്ക​ലും കൃ​ഷി​ഭൂ​മി​ക്ക് പ​ക​ര​മാ​കി​ല്ല.

ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ സ​മ്മ​തം വാ​ങ്ങാ​തെ സ​ർ​വേ ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റും പൊ​ലീ​സും ര​ഹ​സ്യ ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. ടൗ​ൺ​ഷി​പ് വി​രു​ദ്ധ പ്ര​തി​ഷേ​ധ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ പ​ദ്ധ​തി അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ പ്ര​തി​ഷേ​ധ​വും ന​ട​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ ബി​ഡ​ദി-​ഹ​രോ​ഹ​ള്ളി റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഇ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. ജെ.​എം.​സി സ​ർ​വേ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജു​ക​ൾ വേ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Farmers threaten suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.