ഡി.കെ. ശിവകുമാര്‍, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്‍റ് ബി.കെ. ഹരിപ്രസാദ് എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ന്യൂഡൽഹിയിൽ സന്ദർശിച്ചപ്പോള്‍
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അസൗകര്യം കാണക്കിലെടുത്ത് കർണാടകയിൽ ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റി. ചര്‍ച്ചകള്‍ക്കായി ഡി.കെ. ശിവകുമാര്‍, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്‍റ് ബി.കെ. ഹരിപ്രസാദ് എന്നിവർ ഡല്‍ഹിയിലെത്തിയിരുന്നു.
നേതാക്കള്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ഉന്നതതല യോഗത്തിൽ ഖാർഗെ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഖാര്‍ഗെക്ക് ബംഗളൂരുവിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം വന്നതിനാല്‍ അദ്ദേഹത്തിന്‍റെ സൗകര്യം അനുസരിച്ച് അടുത്ത ഘട്ട ചർച്ചകൾ ഷെഡ്യൂൾ ചെയ്യുമെന്ന് ഹരിപ്രസാദ് പറഞ്ഞു. ശിവകുമാറും സിദ്ധരാമയ്യയും കോൺഗ്രസ് ജനറൽ സെക്രട്ടറി (ഇൻ-ചാർജ്) കെ.സി. വേണുഗോപാലുമായും കർണാടക കോൺഗ്രസ് ഇൻ-ചാർജ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുമായും ചർച്ചകൾ നടത്തി.
ബുധനാഴ്ച മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബംഗളൂരുവിലെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 34 പേരടങ്ങുന്ന കർണാടക മന്ത്രിസഭയിൽ നിലവിൽ 14 അംഗങ്ങൾ മാത്രമേയുള്ളൂ. 20 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ആദ്യ ഘട്ടത്തില്‍ ഏകദേശം 15 ഒഴിവുകൾ നികത്താന്‍ ശ്രമിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.