ബംഗളൂരു: പെപ്റ്റൈഡ് ഒ.എസും ഓഫ്‌ലിൻ ലൈഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ‘പെപ്റ്റൈഡ് പാർട്ടി’ കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. ശനിയാഴ്ച കോറമംഗലയിലാണ് പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.
ആരോഗ്യ സംരക്ഷകര്‍, ഇന്‍ഫ്ലുവന്‍സര്‍, ബയോഹാക്കർമാർ എന്നിവരുടെ ഒരു കൂട്ടായ്മയായാണ് പരിപാടി സംഘടിപ്പിച്ചത്. ദീര്‍ഘായുസ്, ശരീരത്തിലെ കൊഴുപ്പ് കുറക്കൽ, പേശികളുടെ വളർച്ച, വാർധക്യം തടയൽ എന്നിവ പ്രദാനം ചെയ്യുന്ന ഷോർട്ട്-ചെയിൻ അമിനോ ആസിഡ് സംയുക്തങ്ങൾ അടങ്ങിയ പാനീയങ്ങളായ ‘പെപ്റ്റൈഡ് മോക്ക്ടെയിലുകൾ’ ആണ് പ്രധാനമായും പരിപാടിയില്‍ ഒരുക്കിയിരുന്നത്.
പരിപാടിയെക്കുറിച്ചുള്ള അറിയിപ്പുകള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയും ക്ലിനിക്കല്‍ സ്ഥിരീകരണത്തിന് വിധേയമാകാത്ത പദാർഥങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്‍റെ ധാർമികവും നിയമപരവുമായ പ്രശ്നങ്ങളെ ചോദ്യം ചെയ്തു കൊണ്ട് മെഡിക്കൽ പ്രഫഷനലുകളും ക്ലിനിക്കൽ ഗവേഷകരും രംഗത്തെത്തുകയായിരുന്നു.
ഇതോടെ കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥർ വിഷയത്തില്‍ ഇടപെടുകയും പെപ്റ്റൈഡ് മോക്ക്ടെയിലുകളുടെ കൃത്യമായ രാസഘടന, ചേരുവകളുടെ ഉറവിടം, ഭക്ഷണമോ പാനീയങ്ങളോ ആയി അംഗീകൃതമല്ലാത്ത ബയോളജിക്കൽ ഏജന്റുകൾ വിളമ്പാൻ സംഘാടകര്‍ക്ക് അനുമതിയുണ്ടോ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ സമര്‍പ്പിക്കാൻ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.