മന്ത്രി പ്രള്‍ഹാദ് ജോഷി
ബംഗളൂരു: കെ.പി.എസ്.സി നിയമന അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കാണാതായ ഐ.എ.എസ് ഉദ്യോഗസ്ഥനെ കർണാടകയിലെ കോൺഗ്രസ് സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി.
ഉദ്യോഗസ്ഥനെ കണ്ടെത്തി അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാറിന്റെ അറിവില്ലാതെ ഉദ്യോഗസ്ഥന് ഒളിവില്‍ കഴിയാന്‍ സാധിക്കില്ലെന്ന് ഗ്യാനേന്ദ്ര കുമാർ ഗാംഗ്വറിനെ കാണാതായെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെറ്ററിനറി ഓഫിസർ റിക്രൂട്ട്മെന്റ് പരീക്ഷ നടന്നപ്പോൾ ഗാംഗ്വർ കർണാടക പബ്ലിക് സർവിസ് കമ്മീഷനിൽ (കെ.പി.എസ്.സി) പരീക്ഷാ കൺട്രോളറായിരുന്നു. നിയമനത്തിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഗാങ്വറുമായി ബന്ധമുള്ള ബംഗളൂരുവിലെയും ഉത്തർപ്രദേശിലെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഉദ്യോഗസ്ഥൻ എവിടെയാണെന്ന് പോലും സർക്കാറിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇ.ഡിയോ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റോ (സി.ഐ.ഡി) അദ്ദേഹത്തെ ചോദ്യം ചെയ്യാതിരുന്നത് കെ.പി.എസ്.സി അഴിമതിയില്‍ സർക്കാറിലുള്ളവരുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരുമെന്ന ഭയം കൊണ്ടാണെന്നും ജോഷി ആരോപിച്ചു.
ചോദ്യം ചെയ്യലിൽ നിരവധി വസ്തുതകൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുകയാണ്. ആഗസ്റ്റ് 22 നാണ് ഉദ്യോഗസ്ഥനെ കാണാതായത്. കുടുംബ കാര്യവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.