അ​ബ്ദു​ൽ സ​ഹി​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, മു​ഹ​മ്മ​ദ് ആ​സി​ഫ്, ശ​ക്തി​വേ​ലു  

അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ അറസ്റ്റിൽ

മം​ഗ​ളൂ​രു: അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന മോ​ഷ​ണ ശൃം​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട നാ​ലു പേ​രെ പു​ത്തൂ​ർ റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ജെ. ​അ​ബ്ദു​ൽ സ​ഹി​ൽ (25), കെ. ​മു​ഹ​മ്മ​ദ് ആ​സി​ഫ് (25), എം. ​മു​ഹ​മ്മ​ദ് സി​റാ​ജ് (28), ത​മി​ഴ്‌​നാ​ട് ക​രൂ​ർ സ്വ​ദേ​ശി ശ​ക്തി​വേ​ലു (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദ്നൂ​ർ കാ​വി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ഓ​മ്‌​നി കാ​റും മോ​ഷ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ജൂ​ൺ 19നും 20​നും ഇ​ട​യി​ൽ പു​ത്തൂ​ർ റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പ്ര​തി​ക​ൾ ഓ​മ്‌​നി മോ​ഷ്ടി​ച്ച് കേ​ര​ള​ത്തി​ലേ​ക്കും തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും കൊ​ണ്ടു​പോ​യി വി​റ്റ​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. വാ​ഹ​നം ത​മി​ഴ്‌​നാ​ട്ടി​ൽ ആം​ബു​ല​ൻ​സാ​ക്കി മാ​റ്റി​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. കാ​സ​ർ​ക്കോ​ട് ബ​ദി​യ​ടു​ക്ക, വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ഇ​തി​ന​കം മോ​ഷ​ണ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. 

Tags:    
News Summary - Interstate vehicle thieves arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.