ബംഗളൂരു: സംസ്ഥാനത്ത് അധികാര കൈമാറ്റം നടന്നതില്‍ ആദ്യ പ്രസ്താവനയുമായി ചലവടി നാരായണസ്വാമി. കര്‍ണാടകയില്‍ മുഖ്യമന്ത്രിയിൽ മാറ്റം പ്രതീക്ഷിച്ചിരുന്നുവെന്നും സർക്കാറിന്റെ ഡ്രൈവർ മാത്രമെ മാറിയിട്ടുള്ളൂ എൻജിനും മാറ്റേണ്ടതുണ്ടെന്ന് നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ എൻജിനും വാഹനവും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജനങ്ങൾ മാറ്റിസ്ഥാപിക്കുമെന്നും പുതിയ ബി.ജെ.പി വാഹനം ആ സ്ഥാനത്ത് വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കസേരക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പാർട്ടി ഹൈകമാൻഡിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ട് സിദ്ധരാമയ്യക്ക് ത്യാഗം ചെയ്യേണ്ടി വന്നു. സിദ്ധരാമയ്യയുടെ സ്വന്തം എം.എൽ.എമാരും അനുയായികളും അദ്ദേഹത്തെ അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ഹൈകമാൻഡ് കുടുംബ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്.
ഗാന്ധി കുടുംബത്തിന് മുന്നിൽ എല്ലാവരും വിധേയരായി തുടരണമെന്നാണ് ഹൈകമാൻഡ് ആഗ്രഹിക്കുന്നത്. കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ഹൈകമാൻഡിനോട് വിശ്വസ്തത പുലർത്തുന്നിടത്തോളം കാലം അവർക്ക് നല്ല കാലം ആസ്വദിക്കാൻ കഴിയുമെന്നും അല്ലാത്തപക്ഷം കെട്ടകാലം വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.