Posted On
date_range Updated On
date_range ഓൺലൈൻ തട്ടിപ്പ്; രണ്ടുപേരുടെ 1.6 കോടി നഷ്ടമായി
ബംഗളൂരു: ഓൺലൈൻ തട്ടിപ്പിൽപെട്ട് ബെള്ളാരിയിൽ രണ്ടുപേരിൽനിന്നായി 1.6 കോടി രൂപ നഷ്ടമായി. നല്ല ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് മാർക്കറ്റുമായും മറ്റും ബന്ധപ്പെട്ട പരിശീലനം നൽകാനായി തട്ടിപ്പുസംഘം രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പിൽ ചേർന്നവർക്കാണ് പണം നഷ്ടമായത്.
നിശ്ചിത സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ അഞ്ചു മുതൽ 10 ശതമാനം വരെ ലാഭം ലഭിക്കുമെന്ന് തട്ടിപ്പുസംഘം ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ഇവർ ഒരു അക്കൗണ്ടിലേക്ക് പണമയക്കുകയായിരുന്നു. ഒരു വിവരവും ലഭിക്കാതായപ്പോൾ ഇരകൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.