സൗത്ത് ബാംഗ്ലൂരിലെ ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയായ ‘അമിഗോസ് എഫ്.സി’യുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം
‘അമിഗോസ് എഫ്.സി’ ഓണാഘോഷം
ബംഗളൂരു: സൗത്ത് ബാംഗ്ലൂരിലെ ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയായ ‘അമിഗോസ് എഫ്.സി’ യുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ ഓണാഘോഷ പരിപാടികൾ ബാംഗ്ലൂർ ആർട്ട് ഫെലിസിറ്റയിൽ സംഘടിപ്പിച്ചു. മുതിർന്നവരുടെയും കൊച്ചുകുട്ടികളുടെയും സജീവ പങ്കാളിത്തവും വിവിധ കലാ-കായിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളും മാതാപിതാക്കളുടെ ആവേശകരമായ പ്രോത്സാഹനവും ചടങ്ങിനെ കൂടുതൽ വർണാഭമാക്കി. മനോഹരമായ പൂക്കളവും പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങളും ഒത്തുചേരലിന് തനിമ നൽകി. സൗത്ത് ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കായിക പ്രേമികളെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിച്ചു നിർത്തുന്നതിനും സൗഹൃദം പുതുക്കുന്നതിനും വേണ്ടിയാണ് അമിഗോസ് എഫ്.സി ആഘോഷം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.