Posted On
date_range Updated On
date_range കേരള സമാജം ഓണവർണങ്ങൾ ഇന്ന്
ബംഗളൂരു: കേരള സമാജം സിറ്റി സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷമായ- ‘ഓണവർണങ്ങൾ 2024’ ബെന്നാർഘട്ട റോഡ്, എസ്.ജി പാളയത്തുള്ള ജീവൻ ജ്യോതി ഓഡിറ്റോറിയത്തിൽ ഞായാറാഴ്ച രാവിലെ 10ന് ആരംഭിക്കും.
കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വടകര എം.എൽ.എ കെ.കെ രമ, നെന്മാറ എം.എൽ.എ കെ. ബാബു, കസ്റ്റംസ് അഡി. കമീഷണർ പി. ഗോപകുമാർ, സിനിമ സീരിയൽ താരം രാജീവ് പരമേശ്വരൻ എന്നിവർ വിശിഷ്ടാതിഥികളാകും.
സമാജം കുടുംബംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഓണസദ്യ, അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.