Posted On
date_range Updated On
date_range ക്നാനായ കാത്തലിക് ദേവാലയത്തിൽ ഓണാഘോഷം
ബംഗളൂരു: ബാംഗ്ലൂർ രാജരാജേശ്വരി നഗർ സ്വർഗറാണി ക്നാനായ കാത്തലിക് ദേവാലയത്തിൽ ഓണാഘോഷം നടത്തി. ഫാ. ബിജു വല്ലർക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങൾക്കും മത്സരങ്ങൾക്കും വികാരി ഫാ. ബിബിൻ അഞ്ചെമ്പിൽ, ഫാ. ധനീഷ് , സ്വർഗറാണി കോൺവന്റ് മദർ സിസ്റ്റർ ഇമ്മാക്കുലേറ്റ് തുടങ്ങിയവർ നേതൃത്വം നൽകി. തിരുവാതിര, പൂക്കള മത്സരം, ഓണപ്പാട്ട് , വടം വലി , വിവിധ കായിക മത്സരങ്ങൾ എന്നിവ നടത്തി. ഏറ്റവും കൂടുതൽ പോയന്റ് നേടി റോളിങ് ട്രോഫി സെന്റ് ജോസഫ് വാർഡ് കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.