എൻ.എസ്.യു ഐ നേതാവും സുഹൃത്തും മംഗളൂരുവിൽ കാറപകടത്തിൽ മരിച്ചു

മംഗളൂരു :തലപ്പാടിക്കും മംഗളൂരു വിനുമിടയിലെ ജെപ്പിനമോഗരുവിൽ ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26),സുഹൃത് അമൻ റാവു(27) എന്നിവരാണ് മരിച്ചത് .

തലപ്പാടിയിൽ അത്താഴത്തിന് പോയതായിരുന്നു ഇരുവരും എന്നാണ് പൊലീസ് നൽകുന്ന വിവരം. മടക്ക യാത്രയിൽ ജെപ്പിനമോഗരുവിൽ അവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങളിലും സാമൂഹിക സംരംഭങ്ങളിലും സജീവമായി ഇടപെടുന്ന ഓംശ്രീയുടേയും സുഹൃത്തിന്റേയും അപകട മരണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു.കോൺഗ്രസ് നേതാവ് ഇവാൻ ഡിസൂസ എംഎൽസി ബുധനാഴ്ച ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

Tags:    
News Summary - NSUI leader and friend die in car accident in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.