Posted On
date_range Updated On
date_range സീറ്റ് ലഭിച്ചില്ല; ഉഡുപ്പിയിൽ കോൺഗ്രസ് നേതാവ് രാജിവെച്ചു
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവ് കൃഷ്ണ മൂർത്തി ആചാര്യ പാർട്ടി അംഗത്വം രാജിവെച്ചു.
ഉഡുപ്പി ജില്ല കോൺഗ്രസ് പ്രസിഡന്റ് അശോക് കുമാർ കോഡൂരിന് രാജിക്കത്ത് കൈമാറി. ഉഡുപ്പി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ ഉഡുപ്പി മണ്ഡലം ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞദിവസം രണ്ടാം പട്ടിക പുറത്തിറക്കിയപ്പോൾ ഉഡുപ്പി മണ്ഡലത്തിൽ ബിസിനസുകാരനായ പ്രസാദ് രാജ് കഞ്ചനാണ് സീറ്റ് അനുവദിച്ചത്. ഇതോടെ കൃഷ്ണ മൂർത്തി ആചാര്യ പാർട്ടി വിടാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.