രാമലിംഗ റെഡ്ഡി
ബംഗളൂരു: ഡീസൽ വില വർധിച്ചാലും സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ നിലവിൽ നിർദേശമില്ലെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി.
ഡീസൽ വില വര്‍ധന സംബന്ധിച്ച് തനിക്ക് ഒരറിവുമില്ലെന്നും വില വര്‍ധന പ്രാബല്യത്തില്‍ വരുന്നില്ലെങ്കില്‍ സ്വാഗതാർഹമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡീസൽ വില വർധന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ തുടങ്ങിയ പൊതുമേഖലാ ഗതാഗത കോർപറേഷനുകളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും. ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് സർക്കാർ ഇതിനകം തീരുമാനം അറിയിച്ചിട്ടുണ്ട്.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നതിൽ സ്ഥാനാർഥികൾക്ക് നിരാശ തോന്നുന്നത് സ്വാഭാവികമാണെന്നും ഇത് പാർട്ടി നേതാക്കളിൽ സമ്മർദം വർധിപ്പിക്കുമെന്നും അദ്ദേഹം സമ്മതിച്ചു. 1947 മുതൽ ബംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കോൺഗ്രസ് സർക്കാറുകളുടെ കാലത്ത് വമ്പിച്ച പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ അധികാര കൈമാറ്റത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പുനഃസംഘടന ചർച്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.