എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ

രാ​ജ്യ​സ​ഭാ സീ​റ്റ് വേ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മി​ല്ല -എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: രാ​ജ്യ​സ​ഭാം​ഗ​മാ​കാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ലെ​ന്നും ആ ​സ്ഥാ​നം ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജ​ന​താ​ദ​ൾ (സെ​ക്കു​ല​ർ) ദേ​ശീ​യ പ്ര​സി​ഡ​ന്‍റു​മാ​യ എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ആ​സ്ഥാ​ന​മാ​യ ജെ.​പി. ഭ​വ​നി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഏ​ഴ് പ​തി​റ്റാ​ണ്ടോ​ളം പൊ​തു​ജീ​വി​ത​ത്തി​ൽ ചെ​ല​വ​ഴി​ച്ച ത​നി​ക്ക് ഒ​രു പ​ദ​വി​യും വ​ഹി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ല. അ​ധി​കാ​ര​ത്തേ​ക്കാ​ൾ പ്ര​ധാ​നം ജ​ന​സേ​വ​ന​മാ​ണ്. ത​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച അ​നാ​വ​ശ്യ​മാ​ണ്. ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന വ​ര്‍ത്ത​ക​ളും അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം രാ​ഷ്ട്രീ​യ സ്ഥാ​ന​വു​മാ​യോ പാ​ർ​ല​മെ​ന്‍റ​റി സീ​റ്റു​മാ​യോ ല​ക്ഷ്യ​മാ​ക്കി​യ​ല്ല. അ​ത്ത​രം ധാ​ര​ണ തെ​റ്റാ​ണ്.

മു​ൻ​പ് മോ​ദി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​യി​രു​ന്നു. കാ​ല​ക്ര​മേ​ണ ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റി. മോ​ദി ഏ​റ്റെ​ടു​ത്ത നി​ര​വ​ധി സം​രം​ഭ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു. പ്രാ​യാ​ധി​ക്യം വ​ക​വെ​ക്കാ​തെ പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രും.

പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ക​ർ​ണാ​ട​ക​യെ​യും രാ​ജ്യ​ത്തെ​യും സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ എ​പ്പോ​ഴും താ​ന്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു ജെ.​ഡി.​എ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എം. ര​മേ​ശ് ഗൗ​ഡ, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ കെ.​എ. തി​പ്പ​സ്വാ​മി, ചൗ​ഡ റെ​ഡ്ഡി തു​പ്പ​ള്ളി, ദൊ​ഡ്ഡ​ന​ഗൗ​ഡ പാ​ട്ടീ​ൽ, ജെ.​ഡി.​എ​സ് സം​സ്ഥാ​ന നി​യ​മ വ​കു​പ്പ് പ്ര​സി​ഡ​ന്‍റ് എ.​പി. രം​ഗ​നാ​ഥ്, സോ​ഷ്യ​ൽ മീ​ഡി​യ വ​കു​പ്പ് പ്ര​സി​ഡ​ന്‍റ് ച​ന്ദ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പാ​ർ​ട്ടി നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - No desire to get a Rajya Sabha seat - H.D. Deve Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.