ബംഗളൂരു: യു.ഡി.എഫ് കർണാടകക്ക് പുതിയ ഭാരവാഹികൾ. ചെയർമാന്‍ - അഡ്വ. സത്യൻ പുത്തൂർ, ജന. കൺവീനർ - നാസർ നീലസാന്ദ്ര, ഓർഗനൈസിങ് കൺവീനർ - അബ്ദുൽ ലത്തീഫ്, ട്രഷറര്‍- ജെയ്സൺ ലുക്കോസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
എം.കെ. നൗഷാദ്, ടി.സി. സിറാജ്, വിനു തോമസ്, റഹീം ചാവശ്ശേരി, അലക്സ് ജോസഫ്, ഷംസുദീൻ കൂടാളി,ഡോ. നകുൽ, ഷംസുദീൻ സാറ്റലൈറ്റ്, മുഫ്‌ലിഹ് പത്തായപ്പുര, എം.കെ. റസാഖ്, സിദ്ദീഖ് തങ്ങൾ, നാസർ എമിറേറ്സ്, സുമോജ് മാത്യു, അഡ്വ. പ്രമോദ് വരപ്രത്ത്, മെറ്റി ഗ്രേസ്, സഞ്ജയ് അലക്സ്, അഡ്വ. രാജ്‌മോഹൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ആസന്നമായ കേരളത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. ഞായറാഴ്ച വൈകീട്ട് ആറിന് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനും ധാരണയായി. നിർണായകമായ തെരഞ്ഞെടുപ്പ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ ആണെന്നും അതിനാൽ തന്നെ നാട്ടിൽ വോട്ടുള്ള എല്ലാ യു.ഡി.എഫ് പ്രവർത്തകരും വോട്ട് ചെയ്യാൻ തയാറാകണമെന്നും യോഗം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.