Posted On
date_range Updated On
date_range ഒന്നാം ക്ലാസുകാരിയുടെ വിരലുകൾ വാതിലിനിടയിൽ കുടുങ്ങി അറ്റു
ബംഗളൂരു: സ്കൂളിലെ വാതിലിൽ കുടുങ്ങി ആറു വയസ്സുകാരിയായ ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ രണ്ട് വിരലുകൾ അറ്റു. ചിന്മയി ദേവിയുടെ വിരലുകളാണ് സ്കൂൾ ജീവനക്കാരൻ അശ്രദ്ധമായി വാതിൽ അടച്ചപ്പോൾ അറ്റുപോയത്. അപകടത്തിന്റെ തെളിവ് നശിപ്പിക്കാൻ മുറിഞ്ഞ വിരലുകൾ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചതിനാൽ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർക്കാനുള്ള അവസരം നഷ്ടമായി.
തുമകൂരു താലൂക്കിലെ ഗൂളൂർ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴും നഷ്ടമായ വിരലുകൾ ഒപ്പം കൊണ്ടുപോയില്ല. പരാതിയുടെ അടിസ്ഥാനത്തിൽ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ, പ്രധാനാധ്യാപകൻ, ഒരു അധ്യാപകൻ, മറ്റ് ജീവനക്കാർ എന്നിവർക്കെതിരെ അശ്രദ്ധ, അധികൃതരെ അറിയിക്കുന്നതിൽ കാലതാമസം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.