പീറ്റർ ഇകെഡി ബെലോൻവു

എം.ഡി.എം.എ വിതരണം; ജാമ്യത്തിലിറങ്ങിയ നൈജീരിയൻ പൗരൻ വീണ്ടും അറസ്റ്റിൽ

മംഗളൂരു: ബംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം.ഡി.എം.എ കടത്തിയതിന് ജാമ്യത്തിലിറങ്ങിയ നൈജീരിയൻ പൗരൻ വീണ്ടും അറസ്റ്റിൽ. പീറ്റർ ഇകെഡി ബെലോൻവുവാണ് (39) അറസ്റ്റിലായത്. കഴിഞ്ഞ മാസം 12ന് ബംഗളൂരുവിൽ നാല് കോടി രൂപ വിലമതിക്കുന്ന നാല് കിലോ എം.ഡി.എം.എയുമായി അറസ്റ്റിലായ ഉഗാണ്ടൻ വനിത ജാലിയ സൽവാംഗോക്ക് (34) എം.ഡി.എം.എ നൽകിയതിന്റെ പ്രാഥമിക ഉറവിടം ബെലോൺവു ആണെന്ന് സമീപകാല അന്വേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്തും മറ്റും തുടരാൻ പാടില്ലെന്നായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ.

സ്ഥിരം കുറ്റവാളിയായ ബെലോൻവുവിന് ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടതിന്റെ ദീർഘകാല ചരിത്രമുണ്ട്. 2024 ഒക്ടോബറിൽ ആറ് കോടി രൂപ വിലമതിക്കുന്ന ആറ് കിലോ എം.ഡി.എം.എ ഇയാളുടെ കൈവശം നിന്ന് പിടിച്ചെടുത്തതിന് ബംഗളൂരുവിൽ അറസ്റ്റിലായിരുന്നു.

ഹൈകോടതിയിൽ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് 2025 ഏപ്രിലിൽ ജാമ്യം നേടി. വീണ്ടും മയക്കുമരുന്ന് വ്യാപാരത്തിലേക്ക് മടങ്ങുകയായിരുന്നു. 2023ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ബംഗളൂരു പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Nigerian citizen arrested again after being released on bail for distributing MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.