മ​ല​ബാ​ർ മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​സ്.​ഐ.​ആ​ർ മു​ൻ​ക​രു​ത​ലും മു​ന്നൊ​രു​ക്ക​വും സം​ഗ​മം ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സമ്മതിദാനാവകാശം സംരക്ഷിക്കാൻ ജാഗ്രത വേണം -ഡോ. എൻ.എ. മുഹമ്മദ്

ബംഗളൂരു: വോട്ടവകാശം പൗരന്‍റെ ഏറ്റവും വലിയ കർത്തവ്യമാണെന്നും അത് സംരക്ഷിക്കുന്നതിന് അതിജാഗ്രത ആവശ്യമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ സംഘടിപ്പിച്ച എസ്.ഐ.ആർ മുൻകരുതലും മുന്നൊരുക്കവും എന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആറിൽ ആശങ്കയുടെയോ തെറ്റിധാരണയുടെയോ ആവശ്യമില്ല. രേഖകൾ പൂർണമായി സൂക്ഷിക്കുകയെന്നത് പൗരധർമമാണ്.

വോട്ടറാണെന്ന ബോധം നമുക്കുണ്ടാവുമ്പോഴാണ് ഭരണകൂടത്തിന്‍റെ അധാർമികതയെ പ്രതിരോധിക്കാൻ കഴിയുക. അക്കാര്യത്തിലാണ് ജാഗ്രത കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. പ്രമുഖ പ്രഭാഷകൻ ഹക്കീം മാസ്റ്റർ മാടക്കൽ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ കെ.എച്ച്. ഫാറൂഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് തൻവീർ, സെക്രട്ടറി ടി.പി. മുനീറുദ്ദീൻ, പി.എം. മുഹമ്മദ് മൗലവി, സുബൈർ കായക്കൊടി, എ.കെ. കബീർ, ടി.സി. ശബീർ, എ.ബി. ബഷീർ, സിദ്ദീഖ് തങ്ങൾ, ശംസുദ്ദീൻ അനുഗ്രഹ, സിറാജ് ഹുദവി, അശ്റഫ് മലയമ്മ, നാസിർ ഷോപ്രൈറ്റ്‌, നാദിർഷ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - needed to protect the right to vote - Dr. N.A. Muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.