Posted On
date_range Updated On
date_range നന്ദിനി ഇനി ഐ.എസ്.എൽ സ്പോൺസർ
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ഔദ്യോഗിക സ്പോൺസറായി കർണാടക മിൽക്ക് ഫെഡറേഷന്റെ ബ്രാൻഡായ നന്ദിനി. ഈ വർഷത്തെ ട്വന്റി - ട്വന്റി വേൾഡ് കപ്പിൽ അയർലൻഡ്, സ്കോട്ട്ലൻഡ് ടീമുകളുടെ ഔദ്യോഗിക സ്പോൺസറായതിനു ശേഷം ഈ വർഷം രണ്ടാമത്തെ പ്രധാന ടൂർണമെന്റിലാണ് നന്ദിനി ബ്രാൻഡ് സ്പോൺസറാവുന്നത്. ദക്ഷിണേന്ത്യൻ മാർക്കറ്റിനു ശേഷം ഉത്തരേന്ത്യൻ മാർക്കറ്റിലേക്കും ചുവട് വെക്കാനൊരുങ്ങുകയാണ് കമ്പനി. നന്ദിനി സ്പ്ലാശ് എന്ന പേരിൽ എനർജി ഡ്രിങ്കുകളുമായി യു.എസ് മാർക്കറ്റിലും ബ്രാൻഡ് കൈവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.