നമ്മ മെട്രോ
ബംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) മൊബൈൽ ക്യു.ആർ. അധിഷ്ഠിത പാസുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഒന്ന്, മൂന്ന്, അഞ്ച് ദിവസം വരെ പ്രാബല്യമുള്ള പാസില്‍ എത്ര തവണ വേണമെങ്കിലും നിയന്ത്രണമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. പുതിയ പാസുകൾ വ്യാഴാഴ്ച മുതൽ നമ്മ മെട്രോ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ അൺലിമിറ്റഡ് യാത്ര പാസുകൾ കോൺടാക്റ്റ്‌ലെസ് സ്മാർട്ട് കാർഡുകൾ (സി.എസ്.സി) ആയി മാത്രമേ നൽകിയിരുന്നുള്ളൂ. ഇത് ലഭിക്കണമെങ്കില്‍ യാത്രക്കാര്‍ 50 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ക്യു.ആർ. അധിഷ്ഠിത മൊബൈൽ പാസുകൾ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകാതെ യാത്ര ചെയ്യാന്‍ സാധിക്കും.
യാത്രക്കാർക്ക് നമ്മ മെട്രോ ആപ് വഴി പാസുകൾ വാങ്ങാം. ഫോണിലെ ക്യു.ആർ കോഡ് മുഖേന ഓട്ടോമാറ്റിക് ഫെയർ കലക്ഷൻ (എ.എഫ്.സി) ഗേറ്റുകളിൽ സ്‌കാൻ ചെയ്‌ത് സ്റ്റേഷനുകളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കും. പുതുക്കിയ നിരക്ക് പ്രകാരം ഒരു ദിവസത്തെ അണ്‍ ലിമിറ്റഡ് യാത്രാ പാസിന് 250 രൂപയാണ്. സ്മാര്‍ട്ട് കാര്‍ഡ് പാസിന് 300 രൂപയായിരുന്നു. മൂന്നു ദിവസത്തെയും അഞ്ചു ദിവസത്തെയും പാസുകൾക്ക് യഥാക്രമം 550രൂപയും 850രൂപയുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.