Posted On
date_range Updated On
date_range വൃന്ദാവൻ ഗാർഡനിലെ മ്യൂസിക് ഫൗണ്ടെയിൻ ഷോ റദ്ദാക്കി
ബംഗളൂരു: മൈസൂരു ശ്രീരംഗപട്ടണയിലെ വൃന്ദാവൻ ഗാർഡനിലുള്ള കെ.ആർ.എസ് ഡാമിലെ മ്യൂസിക് ഫൗണ്ടെയിൻ ഷോ റദ്ദാക്കി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ഏഴു ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായാണ് നടപടി. സർക്കാറിന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ജനുവരി ഒന്നുവരെ നടത്താൻ തീരുമാനിച്ച എല്ലാ പൊതു വിനോദ പരിപാടികളും റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം സഞ്ചാരികൾ ടിക്കറ്റെടുത്ത് സീറ്റിലിരുന്നശേഷം പരിപാടി തുടങ്ങുന്ന സമയത്ത് ഉദ്യോഗസ്ഥർ വന്ന് പ്രദർശനം റദ്ദാക്കിയത് അറിയിക്കുകയായിരുന്നു. മുൻകൂട്ടി അറിയിക്കാതെ പ്രദർശനം റദ്ദാക്കിയത് വാക്കുതർക്കത്തിലേക്ക് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.