മു​ഹ​മ്മ​ദ് സു​ബൈ​ർ

ക​ന്ന​ഡ പ്ര​ഭ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ആ​ൾ​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ൻ സു​ബൈ​ർ

ബം​ഗ​ളൂ​രു: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്ന​ഡ പ്ര​ഭ ഓ​ണ്‍ലൈ​ന്‍ പ​ത്ര​ത്തി​ല്‍ ത​ന്നെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ൾ​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് സു​ബൈ​ർ.

റി​പ്പോ​ർ​ട്ട് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ശ​നി​യാ​ഴ്ച സു​ബൈ​ർ ക​ന്ന​ഡ പ്ര​ഭ​യെ​യും രാ​ജീ​വ് ആ​ർ. ച​ന്ദ്ര​ശേ​ഖ​റി​നെ​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ട് എ​ക്സി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തേ​തു​ട​ര്‍ന്ന് പ​ത്രം വെ​ബ്‌​സൈ​റ്റി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് നീ​ക്കം ചെ​യ്തു. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് ക​ന്ന​ഡ പ്ര​ഭ പ​ത്ര​ത്തി​ല്‍ 'ആ​ൾ​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ ന​മ്മ മെ​ട്രോ​യി​ൽ മ​ർ​ദ്ദി​ച്ചോ? വി​ഡി​യോ വൈ​റ​ലാ​കു​ന്നു' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഒ​രു റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ന​മ്മ മെ​ട്രോ​യി​ൽ സു​ബൈ​റി​നെ ആ​ക്ര​മി​ച്ച​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഒ​രു വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന​ന്നും സം​ഭ​വ​ത്തി​ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യും വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് സു​ബൈ​റി​ന്‍റെ ട്വീ​റ്റു​ക​ൾ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ എ​ട്ടി​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഫ്രീ​ഡം പാ​ർ​ക്കി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി) സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ ന​ട​ൻ പ്ര​കാ​ശ് രാ​ജ്, യൂ​ട്യൂ​ബ​ർ ധ്രു​വ് റാ​ഠി, സി.​ജെ.​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ എ​ന്നി​വ​ര്‍ക്കൊ​പ്പം സു​ബൈ​ർ പ​ങ്കെ​ടു​ത്ത​താ​യി ക​ന്ന​ഡ പ്ര​ഭ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം സു​ബൈ​റി​നെ ആ​ക്ര​മി​ക്കു​ന്ന​താ​യി കാ​ണി​ക്കു​ന്ന വി​ഡി​യോ എ​ന്ന രീ​തി​യി​ലാ​ണ് വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ താ​ൻ ഉ​ൾ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നി​ന്നു​ള്ള​ത​ല്ല വി​ഡി​യോ​യെ​ന്ന് സു​ബൈ​ർ പ​റ​ഞ്ഞു.

2024 ഒ​ക്ടോ​ബ​ർ 16-ന് '​ഘ​ർ കെ ​ക​ലേ​ഷ്' എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു എ​ക്സ് പോ​സ്റ്റ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പോ​സ്റ്റി​ൽ സ​മാ​ന​മാ​യ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ഡ​ൽ​ഹി മെ​ട്രോ​യി​ൽ ഒ​രു ക​ള്ള​ൻ പി​ടി​ക്ക​പ്പെ​ട്ട സം​ഭ​വ​മാ​ണ് ദൃ​ശ്യ​ത്തി​ല്‍ ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഴ​യ വി​ഡി​യോ താ​നാ​ണെ​ന്ന് തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് സു​ബൈ​ർ ആ​രോ​പി​ച്ചു. സു​ബൈ​റി​ന്‍റെ പോ​സ്റ്റി​ന് സ​മ്മി​ശ്ര​പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. വി​ഡി​യോ സ്ഥി​രീ​ക​രി​ക്കാ​തെ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ ക​ന്ന​ഡ പ്ര​ഭ​യെ വി​മ​ർ​ശി​ച്ചു. സു​ബൈ​റി​ന് നി​യ​മ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു​ള്ള ക​മ​ന്‍റു​ക​ളും വ​ന്നു.

Tags:    
News Summary - Mohammed Zubair Warns Kannada Prabha Over Fake News Report, Newspaper Removes Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.