രാ​ത്രി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് അ​സൗ​ക​ര്യം; ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​ർ​ദേ​ശം

മം​ഗ​ളൂ​രു: രാ​ത്രി​യി​ൽ ദേ​ശീ​യ പാ​ത​ക​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​ച്ച്.​വി. ദ​ർ​ശ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​ം ന​ൽ​കി. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡറുക​ൾ​ക്കാ​യു​ള്ള ജി​ല്ലാ​ത​ല ഏ​കോ​പ​ന, നി​രീ​ക്ഷ​ണ സ​മി​തി​ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​ലീ​സി​നോ​ട് ആ​ദ്യം ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്താ​നും ഹൈ​വേ​ക​ളി​ൽ നി​ൽ​ക്കു​ന്ന​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. പ്ര​ശ്നം നി​ല​നി​ന്നാ​ൽ, ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ല​ർ മം​ഗ​ളൂ​രു​വി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു.ഭ​വ​ന സ്ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ഭ​വ​ന​ര​ഹി​ത​രാ​യ 15 ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ പ​ട്ടി​ക മം​ഗ​ളൂ​രു സി​റ്റി കോ​ർ​പ​റേ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നും സ്വ​യം തൊ​ഴി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ക​ർ​ണാ​ട​ക സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വ​ഴി​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ 96 ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ പു​ന​ര​ധി​വാ​സ സ​ഹാ​യ​വും ക്ഷേ​മ പ​ദ്ധ​തി​ക​ളും ല​ഭി​ക്കു​ന്ന​തി​ന് യോ​ഗ്യ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് സേ​വാ സി​ന്ധു പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ന​ർ​വാ​ഡെ വി​നാ​യ​ക് ക​ർ​ഭാ​രി, വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശ്രീ​ധ​ർ, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mangaluru Deputy Commissioner Directs Strict Action to Regulate Transgender Activities on Highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.