പ്രിയങ്ക് ഖാർഗെ


സർക്കാറിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്രത്തിന്റെ ആസൂത്രിത ശ്രമം -പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കേന്ദ്ര അന്വേഷണ ഏജൻസികളിലൂടെയും സ്റ്റിങ് ഓപ്പറേഷനുകളിലൂടെയും സംസ്ഥാന സർക്കാറിന്‍റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്രം ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു.

സ്റ്റിങ് ഓപറേഷൻ സംബന്ധിച്ച ആരോപണത്തിൽ അന്വേഷണം വേണമെങ്കിൽ ബി.ജെ.പി നേതാക്കൾക്ക് ഔദ്യോഗികമായി പരാതി നൽകാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. സി.ബി.ഐ, ഐ.ടി, ഇ.ഡി, സ്റ്റിങ് ഓപറേഷനുകൾ എന്നിവയിലൂടെ സർക്കാറിന്‍റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്രം ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്റ്റിങ് ഓപറേഷൻ നടത്തിയതായി ആരോപിക്കപ്പെടുന്നവർ തന്നെ അന്വേഷണം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്. രാഷ്ട്രീയത്തിൽ സമയമാണ് എല്ലാം നിര്‍ണയിക്കുന്നത്.

അതിനാല്‍ ഉചിതമായ സമയത്ത് ആധികാരിക വിവരങ്ങൾ നൽകുമെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. സ്റ്റിങ് ഓപറേഷനുകളിൽ കുടുക്കാൻ സാധ്യതയുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ആഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. താൻ മുഖ്യമന്ത്രിയായതിനുശേഷം തനിക്കെതിരെ ശ്രമങ്ങൾ നടന്നതായും പിന്നിൽ ആരാണെന്ന് തനിക്ക് അറിയാമെന്നും ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാർ പറഞ്ഞു. 

Tags:    
News Summary - Centre Trying to Destroy State Government's Image: Priyank Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.