മുസാബഖ റെയ്ഞ്ചുതല കലാമത്സരത്തിൽ ചാമ്പ്യന്മാരായ എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്റസക്ക് ലഭിച്ച ട്രോഫി വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അയ്യൂബ് ഹസനിയിൽനിന്ന് ഏറ്റുവാങ്ങുന്നു
ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീനും മദ്റസ മാനേജ്മെൻറ് അസോസിയേഷൻ ബംഗളൂരു നോർത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇസ്ലാമിക കലാമത്സരം ‘മുസാബഖ’ സമാപിച്ചു. 14 മദ്റസകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 പരം വിദ്യാർഥികൾ 84 ഇനങ്ങളിൽ മാറ്റുരച്ചു. കലാമേളയിൽ എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്റസ ഓവറോൾ കിരീടം നേടി. സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിൽ 511 പോയന്റാണ് നേടിയത്. 318 പോയന്റ് നേടി ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മദ്റസ രണ്ടും 293 പോയന്റോടെ യശ്വന്തപുരം അൽ മദ്റസത്തുൽ ബദ്രിയ്യ മൂന്നും സ്ഥാനം നേടി.
മുഅല്ലിം ഫെസ്റ്റിൽ യശ്വന്തപുരം ബദ്രിയ്യ മദ്റസ ഒന്നാം സ്ഥാനവും യെലഹങ്ക ഹിദായത്തുസ്സിബിയാൻ മദ്റസ രണ്ടാം സ്ഥാനവും എം.എം.എ ഹയാത്തുൽ ഇസ്ലാം മൂന്നാം സ്ഥാനവും നേടി. നാല് വിഭാഗങ്ങളിൽ യശ്വന്തപുരം അൽ മദ്റസത്തുൽ ബദ്രിയ്യയും ഒരു വിഭാഗത്തിൽ എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്റസയും കലാതിലകം നേടി.
മില്ലേഴ്സ് റോഡിലെ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് ഗ്രൗണ്ടിൽ സ്വാഗതസംഘം ജനറൽ കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജി പതാക ഉയർത്തി മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സമാപന സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ. അയ്യൂബ് ഹസനി അധ്യക്ഷതവഹിച്ചു. മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. സിറാജ് ഉദ്ഘാടനം നിർവഹിച്ചു. ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി ചെയർമാൻ അയ്യൂബ് ഹസനിയിൽനിന്ന് എം.എം.എ വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ, പി.എം. മുഹമ്മദ് മൗലവി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
മനാഫ് നജാഹി, ശംസുദ്ദീൻ കൂടാളി, അബുഹാജി, ഷംസുദ്ദീൻ അനുഗ്രഹ, ശബീർ, സിറാജ് ബ്യാരി, ഹുസൈനാർ ഫൈസി, റസ്സാഖ് ഫൈസി, റസാഖ് മൗലവി, റിയാസ് യശ്വന്ത്പുര, വി.എം. ഹമീദ്, ടി.സി. മുനീർ, സുബൈർ കായക്കൊടി, ശാഹിദ് മൗലവി സമദ് വാഫി, ശമീം, വി.എം. സഹീദ് എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ പി.എം. ലത്തീഫ് ഹാജി സ്വാഗതവും വി.സി. അർഷദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.