ബംഗളൂരു: മൈസൂരുവിൽ 50ലേറെ ജെ.ഡി-എസ് നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. ഹുൻസൂരിലെ ഹിരിക്യാതനഹള്ളിയിൽ നടന്ന ചടങ്ങിലാണ് കൂടുമാറ്റം. ഹുൻസൂർ മണ്ഡലത്തിൽ കോൺഗ്രസ് എം.എൽ.എ എച്ച്.പി. മഞ്ജുനാഥ് നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് കോൺഗ്രസിൽ ചേരുന്നതെന്ന് പുതുതായി അണിചേർന്ന പ്രവർത്തകർ പറഞ്ഞു. ഹിരിക്യാതനഹള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാവരെ ഗൗഡ, മറ്റു നേതാക്കളായ എച്ച്.എൻ. ശിവപ്പ, ലിംഗരാജു, കെ. സുരേഷ് തുടങ്ങിയവരടക്കമുള്ളവരാണ് ജെ.ഡി-എസ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.