സർഗാത്മ ചിത്രം
ബംഗളൂരു: ഹൊസനഗര്‍ താലൂക്കിലെ ഹുലിക്കല്‍ ഘട്ടിലെ ശ്രീ ചണ്ഡികാംബ ക്ഷേത്രത്തിന് സമീപം റോഡ് വീതി കൂട്ടുന്ന ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
ബാലെബരെ ഘട്ട് എന്നറിയപ്പെടുന്ന ചുരം ഭാഗത്താണ് അപകടം നടന്നത്. ചക്കാരു ഗ്രാമത്തിലെ രഘു, ഹാവേരി ജില്ലയിലെ നെലഗല്ലു ഗ്രാമത്തിലെ ഷബീർ, രാജു എന്നിവരാണ് മരിച്ചത്. ഹുലിക്കൽ ഘട്ട് മേഖലയിലെ ഹെയർപിൻ വളവിൽ സ്ഥിരമായ തടയണ പണിയാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
പരിക്കേറ്റവരെ നാഗരയിലെയും മണിപ്പാലിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികളുടെ മരണത്തില്‍ അതീവ ദുഃഖമുണ്ട്.
അവരുടെ കുടുംബാംഗങ്ങൾക്ക് ഈ ദുഃഖം താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്നും തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.