ഹ​ർ​ഷി​ത്

കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: നീ​ല​ഗി​രി തോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​നേ​ക്ക​ലി​ലെ കോ​ള​ജി​ൽ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​യും ഉ​ത്ത​രാ​ഖ​ണ്ഡ് ഹ​ൽ​ദ്വാ​നി സ്വ​ദേ​ശി​യു​മാ​യ ഹ​ർ​ഷി​ത് കൊ​ന്ത​ല​യാ​ണ് (24) മ​രി​ച്ച​ത്. ഈ ​മാ​സം 22ന് ​വി​ദ്യാ​ർ​ഥി​യെ ഹോ​സ്റ്റ​ലി​ൽ​നി​ന്ന് കാ​ണാ​താ​യ​താ​യി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ല​നാ​യ​ക​ന​ഹ​ള്ളി​ക്ക് സ​മീ​പ​മു​ള്ള നീ​ല​ഗി​രി തോ​ട്ട​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് കോ​ള​ജ് ബാ​ഗും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ത്തി. ആ​നേ​ക്ക​ൽ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​താ​യി പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

Tags:    
News Summary - Missing college student found burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.