അൽമദ്റസത്തുൽ ബദരിയ്യ യശ്വന്തപുരവും മാരിബ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച മീലാദ് റാലി
ബംഗളൂരു: അൽമദ്റസത്തുൽ ബദരിയ്യ യശ്വന്തപുരവും മാരിബ് എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റും സംയുക്തമായി മീലാദ് റാലി സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് യശ്വന്ത്പുരം കേരള മുസ്ലിം ജമാഅത്ത് മസ്ജിദിൽനിന്ന് ആരംഭിച്ച റാലിക്ക് പ്രസിഡന്റ് അബൂബക്കർ ഹാജി പതാക ഉയർത്തി. മഹല്ല് ഖത്തീബ് ഷൗക്കത്തലി വെള്ളമുണ്ട പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി വി.കെ അബ്ദുന്നാസർ സ്വാഗതം പറഞ്ഞു. എസ്.എം.എഫ് ബാംഗ്ലൂർ ജില്ല അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ എം.കെ. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.
മദ്റസ മനേജ്മെന്റ് ഭാരവാഹികളായ ഫൈസൽ തലശ്ശേരി, റിയാസ്, മഹമൂദ് വി.കെ എന്നിവർ ആശംസിച്ചു. പ്രധാനാധ്യാപകൻ റാഷിദ് വാഫി നന്ദി പറഞ്ഞു. മഹല്ല് നിവാസികളും രക്ഷിതാക്കളും വിദ്യാർഥികളും പൂർവ വിദ്യാർഥികളും ഇതര മതസ്ഥരായ പ്രദേശവാസികളും റാലിയിൽ പങ്കെടുത്തു. മദ്റസ വിദ്യാർഥികളുടെ ദഫ്, ഫ്ലവർ ഷോ, ചിരട്ടമുട്ട്, സ്കൗട്ട് ടീം എന്നിവയും പരമ്പരാകത കലാരൂപങ്ങളും നടന്നു. നാളെയും പരിപാടികൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.