ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മദ്റസ സംഘടിപ്പിച്ച മീലാദ് റാലി
ബംഗളൂരു: എം.എം.എ ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മദ്റസ മീലാദ് സംഗമം നടത്തി. രാവിലെ പ്രസിഡന്റ് വി.സി. കരീം ഹാജി പതാക ഉയർത്തി. വൈകീട്ട് നാല് മുതൽ വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു. സമസ്ത പൊതുപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെ അനുമോദിച്ചു. മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. ലത്തീഫ് ഹാജി, ടി.സി. സിറാജ്, ഹുൈസനാർ ഫൈസി, മുഹമ്മദ് മൗലവി, കെ.സി ഖാദർ, കെ.എച്ച്. ഫാറൂഖ്, സുബൈർ കായക്കൊടി എന്നിവർ സംസാരിച്ചു. സി.എച്ച്. മജീദ്, സി.ടി.കെ. യൂസുഫ്, റഹിം ചാവശേരി, സിദ്ദീഖ് ഉസ്മാൻ, വി.സി. മുനീർ, സി.എച്ച്. മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.
മംഗളൂരു: നബിദിനം പ്രമാണിച്ച് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ റാലികൾ, യോഗങ്ങൾ, മധുരപലഹാര, ഭക്ഷണ വിതരണം തുടങ്ങിയവ നടത്തി. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കീഴിൽ നടത്തിയ റാലികളിൽ ദഫ്മുട്ട്, ബാൻഡ് വാദ്യം തുടങ്ങിയവ അണിനിരന്നു.
മംഗളൂരുവിൽ നടന്ന നബിദിന റാലിയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.