Representational Image
Posted On
date_range Updated On
date_range ചികിത്സ പിഴവ്: ഡോക്ടർക്കെതിരെ കേസ്
ബംഗളൂരു: ചികിത്സ പിഴവിനെ തുടർന്ന് നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ മല്ലേശ്വരം കെ.സി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. ചൊക്കസാന്ദ്ര സ്വദേശി ദേവികയുടെ പരാതിയിലാണ് കേസ്. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും യഥാസമയം ഡോക്ടറുടെ ചികിത്സ ലഭിച്ചില്ലെന്നും ഇതുകാരണം നവജാത ശിശു മരണപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, ഇക്കാര്യം ഡോക്ടർ നിഷേധിച്ചു. നവജാത ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.