പ്രതീകാത്മക ചിത്രം

മം​ഗ​ളൂ​രു -ദ​മ്മാം-​കു​വൈ​ത്ത് ജ​സീ​റ എ​യ​ർ​വേ​സ് ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ

മം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര ക​ണ​ക്റ്റി​വി​റ്റി​ക്ക് വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​യി ജ​സീ​റ എ​യ​ർ​വേ​സ് കു​വൈ​ത്തി​നും മം​ഗ​ളൂ​രു​വി​നും ഇ​ട​യി​ൽ ദ​മ്മാം വ​ഴി ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു,

ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാം വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​ന്ത്യ​യി​ൽ കാ​ലി​ക്ക​റ്റ്, തി​രു​ച്ചി​റ​പ്പ​ള്ളി, മം​ഗ​ളൂ​രു, ക​ണ്ണൂ​ർ എ​ന്നീ നാ​ല് പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​താ​യി ജ​സീ​റ എ​യ​ർ​വേ​സ് പ്ര​ഖ്യാ​പി​ച്ചു.ഏ​പ്രി​ൽ ഒ​മ്പ​ത് മു​ത​ൽ മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു. യാ​ത്രാ ദൈ​ർ​ഘ്യം ഏ​ക​ദേ​ശം ആ​റ് മ​ണി​ക്കൂ​റാ​യി​രി​ക്കും. ജെ9 3417 ​വി​മാ​നം കു​വൈ​ത്തി​ൽ​നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.40 ന് ​പു​റ​പ്പെ​ട്ട് ദ​മ്മാം വ​ഴി വൈ​കി​ട്ട് 4.10 ന് ​മം​ഗ​ളൂ​രു​വി​ൽ എ​ത്തും.

മ​ട​ക്ക വി​മാ​നം ജെ9 3418 ​ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 4.55 ന് ​മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട് 7.40 ന് ​കു​വൈ​ത്തി​ൽ എ​ത്തും. കോ​വി​ഡ് കാ​ല​ത്ത് ജ​സീ​റ എ​യ​ർ​വേ​സ് നേ​ര​ത്തെ മം​ഗ​ളൂ​രു​വി​ലേ​ക്ക് പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

മി​ഡി​ലീ​സ്റ്റി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും, കു​വൈ​ത്തി​നും മം​ഗ​ളൂ​രു​വി​നും ഇ​ട​യി​ൽ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ എ​യ​ർ​ലൈ​ൻ തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ലും ബു​ധ​നാ​ഴ്ച​ക​ളി​ലും ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ ക​രി​പ്പൂ​രി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ തി​രു​ച്ചി​റ​പ്പ​ള്ളി സ​ർ​വി​സു​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ലും ചൊ​വ്വാ​ഴ്ച​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്നും സി.​ഇ.​ഒ ഭ​ര​ത​ൻ പ​ശു​പ​തി പ​റ​ഞ്ഞു.

ഏ​പ്രി​ൽ 14 ന് ​ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും, ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തും. മാ​ർ​ച്ച് 20 ന് ​ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തി​നു​ശേ​ഷം, എ​യ​ർ​ലൈ​ൻ 11,000-ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ വ​ഹി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - Mangaluru-Dammam-Kuwait Jazeera Airways from April 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.